കോട്ടയം: ഓണക്കാലത്ത് ഉപഭോക്തൃ സംരക്ഷണം ഉറപ്പാക്കി അളവ് തൂക്കത്തിലുണ്ടാകുന്ന വെട്ടിപ്പു തടയുന്നതിനായി ലീഗൽ മെട്രോളജി വകുപ്പ് സെപ്റ്റംബർ ഒന്നു മുതൽ ഏഴു വരെ മിന്നൽ പരിശോധന നടത്തും. ഇതിനായി ലീഗൽ മെട്രോളജി ഓഫീസിൽ കൺട്രോൾ റൂം ആരംഭിച്ചു. യഥാസമയം മുദ്ര ചെയ്യാത്ത അളവുതൂക്ക ഉപകരണങ്ങൾ ഉപയോഗിച്ച് വ്യാപാരം നടത്തുക, പായ്ക്കർ രജിസ്‌ട്രേഷൻ ഇല്ലാതെ ഉൽപന്നങ്ങൾ പായ്ക്ക് ചെയ്ത് വിൽപന നടത്തുക, പായ്ക്കറ്റുകളിൽ നിർദ്ദിഷ്ട പ്രഖ്യാപനങ്ങൾ രേഖപ്പെടുത്താതിരിക്കുക, പായ്ക്കറ്റിൽ രേഖപ്പെടുത്തിയിരിക്കുന്ന വിലയിൽ കൂടുതൽ ഈടാക്കുക തുടങ്ങിയ പരാതികൾ കൺട്രോൾ റൂമിൽ അറിയിക്കാം. പൊതുജനങ്ങൾക്ക് പരാതി, നിർദേശങ്ങൾ വിളിച്ചറിയിക്കാം. ഫോൺ നമ്പറുകൾ:

0481-2582998(കൺട്രോൾ റൂം)
8281698044( ഡെപ്യൂട്ടി കൺട്രോളർ ജനറൽ )
8281968051 ( ഡെപ്യൂട്ടി കൺട്രോളർ ഫ്‌ലയിംഗ് സ്‌ക്വാഡ് )
8281698045 (അസിസ്റ്റന്റ കൺട്രോളർ)
8281698046 (ഇൻസ്‌പെക്ടർ, സർക്കിൾ 2)
8281698047 (ഇൻസ്‌പെക്ടർ ചങ്ങനാശേരി )
8281698049 (ഇൻസ്‌പെക്ടർ പാലാ )
8281698048(ഇൻസ്‌പെക്ടർ വൈക്കം)
8281698050 (ഇൻസ്‌പെക്ടർ കാഞ്ഞിരപ്പള്ളി )
9188525705 ഇൻസ്‌പെക്ടർ ഫ്‌ളയിംഗ് സ്‌ക്വാഡ്