എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില് പേരു രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിൽരഹിതകർക്കു ബാങ്കുകൾ മുഖേന നടപ്പാക്കുന്ന സ്വയം തൊഴിൽ പദ്ധതികളിൽ അപേക്ഷ ക്ഷണിച്ചു. രജിസ്‌ട്രേഷൻ നിലവിലുള്ള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ വേണം അപേക്ഷ സമർപ്പിക്കാൻ. 21-50 പ്രായപരിധിയിലുള്ളവർക്ക് വ്യക്തിഗത സംരംഭത്തിന് കെസ്‌റു പദ്ധതിയിൽ ഒരു ലക്ഷം രൂപ വരെ ബാങ്ക് വായ്പയും 20% സബ്‌സിഡിയും ലഭിക്കും. സംയുക്തസംരംഭമായ ‘ജോബ് ക്ലബ്’ പദ്ധതിയിൽ 21-45 പ്രായപരിധിയിലുള്ളവർക്ക് 10 ലക്ഷം രൂപ വരെ ബാങ്ക് വായ്പയും രണ്ടുലക്ഷം രൂപ വരെ സർക്കാർ സബ്‌സിഡിയും ലഭിക്കും. രണ്ടു പദ്ധതിയിലും അപേക്ഷകന്റെ വാർഷികവരുമാനം ഒരുലക്ഷം രൂപയിൽ താഴെയായിരിക്കണം. ഫോൺ: കോട്ടയം: 0481-2560413, ചങ്ങനാശേരി 0481-2422173, കാഞ്ഞിരപ്പള്ളി-04828 203403, പാലാ 04822 200138 വൈക്കം 0482 9223999