വെള്ളപ്പൊക്കം മൂലം ദുരിതമനുഭവിക്കുന്ന പത്തനംതിട്ട ജില്ലയ്ക്ക് ഒപ്പമുണ്ട് ട്രിവാന്‍ഡ്രം. തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒപ്പമുണ്ട് ട്രിവാന്‍ഡ്രം എന്ന സംഘടനയുടെ ശ്രമഫലമായി ഭക്ഷസാധനങ്ങള്‍, മരുന്നുകള്‍, തുണിത്തരങ്ങള്‍, സാനിട്ടറി നാപ്കീനുകള്‍, കുട്ടികളുടെ പാംപേഴ്‌സ് , കുപ്പിവെള്ളം, തലയണ, ബെഡ്ഷീറ്റ്, പായ, കൊതുകുതിരികള്‍, ക്ലീനിംഗ് ലോഷനുകള്‍ തുടങ്ങിയവ എത്തിച്ചു. പത്തനാപുരത്ത് എത്തിച്ച സാധനങ്ങള്‍ അവിടെനിന്നുള്ള വാളന്റിയര്‍മാര്‍ കെ.എസ്.ആര്‍.ടി.സിയുടെ സഹായത്തോടെ കളക്ടറേറ്റില്‍ എത്തിച്ചു. (പിഎന്‍പി 2310/18)
ദുരിതാശ്വാസം: കൂടംകുളത്തുനിന്നും സാധനങ്ങള്‍ എത്തിച്ചു
പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്ന പത്തനംതിട്ട ജില്ലയ്ക്ക് ആശ്വാസമായി തമിഴ്‌നാട് തിരുനെല്‍വേലി കൂടംകുളം ആണവനിലയത്തില്‍ നിന്നും അവശ്യവസ്തുക്കളെത്തി. അരി, അവല്‍, ശര്‍ക്കര, ബെഡ്ഷീറ്റ്, നൈറ്റി, ലുങ്കി, സാനിട്ടറി നാപ്കീന്‍, മില്‍ക്ക് പൗഡര്‍, ഭക്ഷ്യസാധനങ്ങള്‍, ഫീഡിംഗ് ബോട്ടില്‍, ഇന്‍സുലിന്‍, മെഡിസിന്‍, ബക്കറ്റ്, മഗ്, തീപ്പെട്ടി, മെഴുകുതിരി, എന്നിവയാണ് പസന്തോഷ് ചെറിയാന്‍, എന്‍.ജി.മാത്യു, ജോയ്‌സ് ജെ ജോണ്‍, പ്രമോദ് ആര്‍ ചന്ദ്രന്‍, വിനായക്, പ്രസൂണ്‍ എന്നിവരുടെ നേത്വത്വത്തല്‍ എത്തിച്ചത്.
