വനിതാ ഇൻസ്ട്രക്ടർ നിയമനം

ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് 2021-2022 വർഷം നടപ്പിലാക്കിയ ‘യെസ് അയാം’ പദ്ധതിയുടെ ഭാഗമായി കക്കോടി, നരിക്കുനി ഗ്രാമപഞ്ചായത്തുകളിൽ ആരംഭിക്കുന്ന പിങ്ക് ഫിറ്റ്നസ് സെന്ററിലേക്ക് (ജിം) താൽക്കാലികമായി 2 വനിതാ ഇൻസ്ട്രക്ടർമാരെ നിയമിക്കുന്നു. അതത് ഗ്രാമ പഞ്ചായത്തുകളിൽ ഉളളവർക്ക് മുൻഗണന. യോഗ്യത എം.പി.എഡ്/ബി.പി.എഡ്/ ഗവ. അംഗീകൃത ഫിറ്റ്നസ് ട്രെയിനർ സർട്ടിഫിക്കറ്റ് കോഴ്സ് കഴിഞ്ഞവർ/ ആരോഗ്യവുമായി ബന്ധപ്പെട്ട് അംഗീകൃത യൂണിവേഴ്സിറ്റി തലത്തിൽ ബിരുദ ബിരുദാനന്തര കോഴ്സുകൾ കഴിഞ്ഞവർ എന്നിവർക്ക് മുൻഗണന. വയസ് 25-40. അപേക്ഷകൾ സെപ്റ്റംബർ 5ന് വൈകിട്ട് 5 മണിക്ക് മുമ്പായി ലഭിക്കേണ്ടതാണ്. ഫോൺ- 0495 2260272.

അപേക്ഷ ക്ഷണിച്ചു

ഐ.സി.ഡി.എസ് കോഴിക്കോട് റൂറൽ കാര്യാലയ പരിധിയിലെ ഒളവണ്ണ, കടലുണ്ടി പഞ്ചായത്തിലേക്കും ഫറോക്ക്, രാമനാട്ടുകര മുനിസിപ്പാലിറ്റികളിലേക്കും അങ്കണവാടി വർക്കറുടെ സ്ഥിരം ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. 18 നും 46 നും ഇടയിൽ പ്രായമുള്ള വനിതകൾക്ക് അപേക്ഷിക്കാം. അപേക്ഷകൾ ഐ.സി.ഡി.എസ് പ്രൊജക്റ്റ് ഓഫീസിൽ നിന്നും ലഭിക്കും. അപേക്ഷ ലഭിക്കേണ്ട അവസാന തിയ്യതി സെപ്റ്റംബർ 25.

 

അപേക്ഷകർ ഹാജരാകണം

കൊയിലാണ്ടി ഗവ:ഐ ടി ഐ യിൽ അപേക്ഷ സമർപ്പിച്ച മുഴുവൻ വനിത അപേക്ഷകരും സെപ്റ്റംബർ 3 ന് രാവിലെ 9.30 ന് ആപ്‌ളിക്കേഷൻ നമ്പർ സഹിതം കൗൺസിലിംഗിന് ഐ.ടി.ഐയിൽ ഹാജരാവണമെന്ന് അറിയിക്കുന്നു. ഫോൺ : 04962631129

 

യോഗം ചേരും

സെപ്റ്റംബർ മാസത്തെ കോഴിക്കോട് താലൂക്ക് വികസന സമിതി യോഗം ശനിയാഴ്ച (03.09.2022 ) രാവിലെ 11.00 മണിക്ക് താലൂക്ക് കോൺഫറൻസ് ഹാളിൽ ചേരും.

 

താൽക്കാലിക നിയമനം

ജലജീവൻ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ പഞ്ചായത്തുകളിൽ ശുദ്ധജലം എത്തിക്കുന്നതിന് പഞ്ചായത്ത്, സമിതികൾ, ഗുണഭോക്താക്കൾ എന്നിവരെ സജ്ജമാക്കുന്നതിനും നിർവ്വഹണ ഏജൻസികൾക്ക് ആവശ്യമായ സഹായം നൽകുന്നതിനുമായി കുടുംബശ്രീ മിഷൻ വിവിധ തസ്തികളിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. കുടുംബശ്രീ അംഗങ്ങൾ/കുടുംബാംഗങ്ങൾ എന്നിവർക്ക് അപേക്ഷിക്കാം. കരാർ കാലാവധി 18 മാസമായിരിക്കും. ടീം ലീഡർ , കമ്മ്യൂണിറ്റി എഞ്ചീനീയർ, കമ്മ്യൂണിറ്റി ഫെസിലിറ്റേറ്റർ എന്നിവയാണ് തസ്തികകൾ.
അപേക്ഷകൾ സെപ്റ്റംബർ 06 ന് വൈകുന്നേരം 5 മണിക്ക് മുൻപായി ലഭ്യമാക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ :0495 2373678

 

അപേക്ഷ ക്ഷണിച്ചു

സൈനിക ക്ഷേമ വകുപ്പ് കോഴിക്കോട് ജില്ലാ ഓഫീസിൽ നിന്നും വിമുക്തഭടൻമാർക്കും വിമുക്ത ഭട വിധവകൾക്കും അവരുടെ ആശ്രിതർക്കും പുനരധിവാസ കോഴ്‌സ്‌കളുടെ ഭാഗമായി എൽ ബി എസ് മുഖേന നടത്തപ്പെടുന്ന ഡിടിപി (ഡസ്‌ക് ടോപ് പബ്‌ളിഷിങ്) കോഴ്‌സും, മൊബൈൽ റിപ്പയറിങ് കോഴ്‌സും കെൽട്രോൺ വഴി ഫയർ ആൻഡ് സേഫ്റ്റി കോഴ്‌സും നടത്തുന്നു. മേൽ വിഭാഗത്തിൽപെട്ട താല്പര്യമുളളവർ സെപ്റ്റംബർ 6 നകം ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0495 2771881