നാദാപുരം, പുറമേരി, എടച്ചേരി എന്നീ ഗ്രാമപഞ്ചായത്തുകളിലെ സാക്ഷരതാ പഠിതാക്കൾക്ക് തൂണേരി ബ്ലോക്ക് സാക്ഷരത സമിതിയുടെ ആഭിമുഖ്യത്തിൽ പ്രചോദന ക്ലാസ് സംഘടിപ്പിച്ചു. പരിപാടി നാദാപുരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഖില മര്യാട്ട് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽ ഹമീദ്, ബ്ലോക്ക് നോഡൽ പ്രേരക് കെ പി അശോകൻ മാസ്റ്റർ എന്നിവർ ക്ലാസെടുത്തു.

നാദാപുരം പഞ്ചായത്തിൽ പത്താം ക്ലാസ് തുല്യത പരീക്ഷക്ക് 58 പേരും പ്ലസ്ടു തുല്യത കോഴ്സിലേക്ക് 18 പേരുമാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. പഠിതാക്കൾക്ക് പുസ്തകം ഉൾപ്പെടെയുള്ള ചെലവിലേക്കായി 1,56,000 രൂപയുടെ പദ്ധതി പഞ്ചായത്ത് തയ്യാറാക്കി അംഗീകാരം വാങ്ങിയിട്ടുണ്ട്.

പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ വികസന സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ സി.കെ നാസർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ മസ്ബൂബ ഇബ്രാഹിം, നിഷാ മനോജ്, പ്രേരക്മാരായ ഇ പ്രവീൺകുമാർ, സി. പി വനജ, കെ സുബിധ എന്നിവർ പങ്കെടുത്തു