മുക്കം നഗരസഭയിൽ വർണ്ണാഭമായ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു.
അഗസ്ത്യൻ മുഴിയിൽ നിന്നും മുത്തുക്കുടകളുടെയും വാദ്യമേളത്തിന്റെയും മാവേലിയുടെയും അകമ്പടിയോടെ നൂറുകണക്കിനു ആളുകൾ അണിനിരന്ന ഘോഷയാത്ര മുക്കം നഗരത്തെ ചുറ്റി ഇ.എം.എസ് ഓഡിറ്റോറിയത്തിൽ സമാപിച്ചു.
നഗരസഭ ഭരണസമിതിയുടെ നേതൃത്വത്തിൽ ജീവനക്കാരുടെയും കുടുംബശ്രീ സിഡിഎസ്, ആശാ വർക്കർമാർ, ഐ.സി.ഡി.എസ് അംഗൻവാടി ജീവനക്കാർ, ഹരിത കർമ്മസേന എന്നിവരുടെയും നേതൃത്വത്തിലാണ് ഓണാഘോഷ പരിപാടി നടന്നത്.
സമാപന സമ്മേളനം മുക്കം നഗരസഭ ചെയർമാൻ പി ടി ബാബു ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ചെയർപേഴ്സൻ അഡ്വ. ചാന്ദിനി അദ്ധ്യക്ഷത വഹിച്ചു.
വിവിധ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാർ കൗൺസിലർമാർ, കുടുംബശ്രീ, ആശാ വർക്കർമാർ, അംഗൻവാടി ജീവനക്കാർ, ഹരിത കർമ്മസേന പ്രവർത്തകർ പരിപാടിയിൽ പങ്കെടുത്തു.