പുതുശ്ശേരി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ സംരംഭകര്‍ക്കുള്ള സബ്സിഡി, ലൈസന്‍സ് ലോണ്‍ മേള പുതുശ്ശേരി പഞ്ചായത്ത് മീറ്റിങ് ഹാളില്‍ നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍. പ്രസീത ഉദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. അജീഷ് അധ്യക്ഷനായി. മേളയില്‍ 25 സംരംഭകര്‍ പങ്കെടുത്തു. അതില്‍ മൂന്നു പേര്‍ക്ക് ബാങ്കിന്റെ അനുമതി പത്രവും ഒരു ലൈസന്‍സും നല്‍കി. രണ്ട് വായ്പ അപേക്ഷ സ്വീകരിക്കുകയും ചെയ്തു.


മലമ്പുഴ ബ്ലോക്ക് വ്യവസായ വികസന ഓഫീസര്‍ എം. രാജഗോപാലന്‍, പുതുശ്ശേരി പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ എ. ശാരദ, പുതുശ്ശേരി പഞ്ചായത്ത് സെക്രട്ടറി പി.കെ. അംബുജാക്ഷന്‍, യൂണിയന്‍ ബാങ്ക് ചന്ദ്രനഗര്‍ ശാഖ മാനേജര്‍ ഐശ്വര്യ, കേരള ബാങ്ക് കഞ്ചിക്കോട് ശാഖ മാനേജര്‍ അന്നമ്മ, ഗ്രാമപഞ്ചായത്ത് ഇന്റേണ്‍ ദര്‍ശന്‍ എന്നിവര്‍ മേളയില്‍ പങ്കെടുത്തു.