കോട്ടയം: കേരള സർക്കാർ വനിതാ ശിശു വികസന വകുപ്പിന്റെ കീഴിൽ കോട്ടയം തിരുവഞ്ചൂരിൽ പ്രവർത്തിക്കുന്ന ഗവൺമെന്റ് ചിൽഡ്രൻസ് ഹോമിലെ സൈക്കോളജിന്റെ പാനലിലേക്ക് അപേക്ഷിക്കാം.
സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ തത്തുല്യമാണു യോഗ്യത. പള്ളം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള പരിചയസമ്പന്നരായവർക്ക് ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം അപേക്ഷിക്കാം. കവറിൽ ‘സൈക്കോളജിസ്റ്റിന്റെ പാനലിലേക്കുള്ള അപേക്ഷ’ എന്ന് രേഖപ്പെടുത്തിയ അപേക്ഷ സെപ്റ്റംബർ 12നകം നൽകണം. വിശദവിവരത്തിന് ഫോൺ: 9947562643