കോട്ടയം: ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും കോട്ടയം നഗരസഭയും സംഘടിപ്പിക്കുന്ന ഓണാഘോഷം 2022 ന്റെ ഭാഗമായി ഉത്രാടദിനമായ സെപ്റ്റംബർ ഏഴിന് വൈകിട്ട് നാലിന് തിരുനക്കര മൈതാനത്ത് മഹാബലി പ്രച്ഛന്നവേഷ മത്സരം സംഘടിപ്പിക്കുന്നു. 20 വയസിനു മുകളിലും അതിനു താഴെയുമായി രണ്ടു ഗ്രൂപ്പുകളായാണ് മത്സരം. സെപ്റ്റംബർ ഏഴിനകം പേര് രജിസ്റ്റർ ചെയ്യണം. വിശദവിവരത്തിന് ഫോൺ: 0481 2560479.