കോട്ടയം: അന്തരിച്ച സാമൂഹികപ്രവർത്തകയും വിദ്യാഭ്യാസപ്രവർത്തകയുമായ മേരി റോയിക്ക് മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സർക്കാരിനും വേണ്ടി ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ പുഷ്പചക്രം അർപ്പിച്ചു. ഇന്നലെ 12.30ന് കോട്ടയം കളത്തിപ്പടിയിലെ പള്ളിക്കൂടം സ്‌കൂൾ വളപ്പിൽ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം.