കോട്ടയം: തപാൽസേവനങ്ങളെപ്പറ്റിയുള്ള പരാതികളറിയിക്കാൻ സെപ്റ്റംബർ അഞ്ചിന് 11.00 മണിക്ക് കോട്ടയം സീനിയർ സൂപ്രണ്ട് പോസ്റ്റ് ഓഫീസിൽ ഡാക് അദാലത്ത്് നടത്തും. പൊതുജനങ്ങൾക്ക് സെപ്റ്റംബർ രണ്ടുവരെ കോട്ടയം ഡിവിഷനിലെ തപാൽ സേവനങ്ങളെപ്പറ്റിയുള്ള പരാതികളും സേവനങ്ങൾ മെച്ചപ്പെടുത്തിനുള്ള നിർദേശങ്ങളും അറിയിക്കാം. കോട്ടയം സീനിയർ സൂപ്രണ്ട് പോസ്റ്റ് ഓഫീസ് വിലാസത്തിൽ അയക്കുന്ന കത്തുകളുടെ പുറത്ത് ഡാക് അദാലത്ത് -സെപ്റ്റംബർ 2022 എന്നു രേഖപ്പെടുത്തണം. ഫോൺ: 0481-2582970/230166.