മാടപ്പള്ളി ഗവൺമെന്റ് ഐ.ടി.ഐയിൽ എൻ.സി.വി.ടി അംഗീകാരമുള്ള ഏകവത്സര കാർപ്പെന്റർ ട്രേഡിൽ പട്ടികജാതി/ പട്ടികവർഗ വിഭാഗത്തിൽ ഏതാനും ഒഴിവുണ്ട്. പത്താം ക്ലാസ് തോറ്റവർക്കും അപേക്ഷിക്കാം. എല്ലാ വിഭാഗക്കാർക്കും സൗജന്യ പഠനം, സൗജന്യ പാഠപുസ്തകങ്ങൾ, 900 രൂപ യൂണിഫോം അലവൻസ് , സ്റ്റഡി ടൂർ അലവൻസ്, പട്ടികജാതി/പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്ക് 800 രൂപ പ്രതിമാസ സ്റ്റൈപ്പന്റ്. 1000 രൂപ ലംപ്സംഗ്രാന്റ് എന്നിവ നൽകുന്നു. അപേക്ഷ ഫോം സൗജന്യമായി ഐ.ടി.ഐ ഓഫീസിൽ ലഭിക്കും. ഫോൺ: 0481 2473190, 8075222520.