സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷം, സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിന്റെ ഭാഗമായി പിന്നാക്ക വിഭാഗ വികസന വകുപ്പ് സംസ്ഥാനത്തെ കോളേജ് വിദ്യാർഥികൾക്കായി കേരളത്തിലെ ‘സ്വാതന്ത്ര്യ പോരാളികൾ’ എന്ന വിഷയത്തിൽ കാരിക്കേച്ചർ, പെയിന്റിങ് മത്സരവും കേരള നവോത്ഥാനം – സ്വാതന്ത്ര്യ സമര പശ്ചാത്തലത്തിൽ’ എന്ന വിഷയത്തിൽ പ്രബന്ധരചനാ മത്സരവും സംഘടിപ്പിക്കുന്നു. താൽപര്യമുള്ളവർ തങ്ങളുടെ സൃഷ്ടികൾ സെപ്റ്റംബർ 15നകം പിന്നാക്ക വിഭാഗ വികസന വകുപ്പ് ഡയറക്ടറേറ്റിൽ ലഭ്യമാക്കണം. വിശദവിവരത്തിന് www.bcdd.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കണം. ഫോൺ: വകുപ്പ്് ഡയറക്ടറേറ്റ് – 0471 – 2727379, 2727379. , എറണാകുളം മേഖലാ ഓഫീസ് – 0484- 2429130, 2983130.