വേളം ഗ്രാമപഞ്ചായത്തിൽ കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ ഓണം വിപണനമേള ആരംഭിച്ചു. ആറാം തീയതി വരെയാണ് മേള. തനതായ പ്രകൃതി വിഭവങ്ങളും ഉൽപ്പന്നങ്ങളും മേളയിൽ ലഭ്യമാണ്.

പഞ്ചായത്ത് പ്രസിഡന്റ് നയീമ കുളമുള്ളതിൽ മേള ഉദ്ഘാടനം ചെയ്തു. സി.ഡി. എസ് ചെയർപേഴ്സൺ കെ. തങ്കം അ ദ്ധ്യക്ഷയായി. ആദ്യവിൽപന എം എം ചാത്തു ഏറ്റുവാങ്ങി.

പഞ്ചായത്ത്‌ അംഗങ്ങളായ കെ.സി ബാബു, സറിന നടുക്കണ്ടി, വി.പി.സുധാകരൻ, സി.പി. ഫാത്തിമ, അനിഷ പ്രദീപ്, കെ.കെ ഷൈനി, കെ.സി സിത്താര, അഞ്ജന സത്യൻ, കെ.സുരേഷ്, സി.കെ.ബാബു തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. വൈസ് ചെയർപേഴ്സൺ ഷിജി കാവിൽ സ്വാഗതവും സി ഡി എസ് അക്കൗണ്ടന്റ് റിൻസി എം നന്ദിയും പറഞ്ഞു.