ഓണക്കാലത്തെ പൊതു വിപണിയിലെ വിലക്കയറ്റവും പൂഴ്ത്തിവെയ്പ്പും തടയുന്നതിനായി ജില്ലാ സപ്ലൈ ഓഫീസറുടെയും താലൂക്ക് സപ്ലൈ ഓഫീസര്‍മാരുടെയും ലീഗല്‍ മെട്രോളജി വകുപ്പ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ വൈത്തിരി, സു. ബത്തേരി, മാനന്തവാടി താലൂക്കുകളിലെ വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. പച്ചക്കറി കട, ചിക്കന്‍ സ്റ്റാള്‍, ഫിഷ് സ്റ്റാള്‍, ഗ്രോസറി ഷോപ്പ്, ഹോട്ടല്‍ എന്നിങ്ങനെ 144 കടകളില്‍ നടത്തിയ പരിശോധനയില്‍ വിലവിവരം പ്രദര്‍ശിപ്പിക്കാത്ത 41 കടകള്‍ക്ക് നോട്ടീസ് നല്‍കി. പരിശോധനയില്‍ ജില്ലാ സപ്ലൈ ഓഫീസര്‍ പി.എ സജീവ്, വൈത്തിരി താലൂക്ക് സപ്ലൈ ഓഫീസര്‍ പി.വി ബിജു, ബത്തേരി താലൂക്ക് സപ്ലൈ ഓഫീസര്‍ എ.ജി അജയന്‍, മാനന്തവാടി താലൂക്ക് സപ്ലൈ ഓഫീസര്‍ നിതിന്‍ മാത്യൂസ് കുര്യന്‍, ലീഗല്‍ മെട്രോളജി ഉദ്യോഗസ്ഥരായ ടി.പി റമീസ്, പി. ഫിറോസ്, റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാരായ ഒ.ജി സനോജ്, എസ്സ് .ജാഫര്‍, എം.എസ് രാജേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.