സർക്കാരിന്റെ നിയന്ത്രണത്തിലുള്ള എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ വിവിധ സെന്ററുകളിൽ ഈ മാസം ആരംഭിക്കുന്ന പി.ജി.ഡി.സി.എ കോഴ്‌സിലേക്ക് ഡിഗ്രി യോഗ്യതയുള്ളവർക്കും, ഡി.സി.എ (എസ്) കോഴ്‌സിലേക്ക് പ്ലസ്ടു യോഗ്യതയുള്ളവർക്കും, ഡി.സി.എ കോഴ്‌സിലേക്ക് എസ്.എസ്.എൽ.സി യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം. www.lbscentre.kerala.gov.in വഴി സെപ്റ്റംബർ 13 വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 0471-2560333.