വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക്‌ കോളേജിൽ പ്രവർത്തിക്കുന്ന വൊക്കേഷണൽ ട്രെയിനിങ് സെന്ററിൽ ഒരുവർഷം ദൈർഘ്യമുള്ള കെ.ജി.ടി.ഇ കോഴ്‌സുകളായ പ്രീ പ്രസ് ഓപ്പറേഷൻ, പ്രസ്‌വർക്ക് എന്നിവയിൽ ഒഴിവുളള സീറ്റുകളിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ പത്താം ക്ലാസ് പാസായിരിക്കണം. അപേക്ഷഫോം wwww.sitttrkerala.ac.in ൽ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷഫോം സ്വയം സാക്ഷ്യപ്പെടുത്തിയ നിർദ്ദിഷ്ട സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, അപേക്ഷ ഫീസ് (25 രൂപ) എന്നിവ സഹിതം  സെൻട്രൽ പോളിടെക്‌നിക്  കോളേജിന്റെ ഓഫീസിൽ സമർപ്പിക്കണം. പൂരിപ്പിച്ച അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 15ന് വൈകിട്ട് നാലുവരെ. ഫോൺ: 0471-2360391.