പട്ടികജാതി വികസന വകുപ്പിനു കീഴിലെ പനമരം അഞ്ഞണിക്കുന്ന്, പുല്‍പ്പള്ളി ഭൂദാനം, മേപ്പാടി പി.എച്ച്.സി കോളനി എന്നീ വിജ്ഞാന്‍വാടികളില്‍ കോര്‍ഡിനേറ്റര്‍മാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി വിഭാഗത്തിലുള്ള 21-45 നും ഇടയില്‍ പ്രായമുള്ള പ്ലസ്ടു യോഗ്യതയുള്ള കമ്പ്യൂട്ടര്‍പരിജ്ഞാനമുള്ളവര്‍ക്ക് അപേക്ഷിക്കാം. പട്ടികജാതി വികസന വകുപ്പിലോ മറ്റ് സര്‍ക്കാര്‍ വകുപ്പുകളിലോ ഫീല്‍ഡ് പ്രവര്‍ത്തകരായി പ്രവര്‍ത്തന പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. പ്രതിമാസ ഓണറേറിയം 8000 രൂപ. ഒരു വര്‍ഷത്തേക്കാണ് നിയമനം. ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം അപേക്ഷ ജില്ലാ പട്ടികജാതി വികസന ഓഫീസിലോ, കല്‍പ്പറ്റ, പനമരം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിലോ സമര്‍പ്പിക്കണം. അതാത് ബ്ലോക്ക്/നഗരസഭാ പരിധിയിലുള്ളവരെയാണ് പരിഗണിക്കുക. സെപ്റ്റംബര്‍ 20 ന് 5 നകം അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസുമായി ബന്ധപെടുക. ഫോണ്‍: 04936 203824.