പാലക്കാട് ജില്ല വിമുക്തിയുടെ ‘ലഹരി രഹിത ഓണം’ പരിപാടിയുടെ ഭാഗമായി വിവിധ കേന്ദ്രങ്ങളില്‍ ബോധവത്ക്കരണം, ഫ്‌ളാഷ് മോബ്, നാടന്‍പാട്ട്, ലഘുലേഖ വിതരണം എന്നിവ നടത്തി. പാലക്കാട്, ഒറ്റപ്പാലം, ചിറ്റൂര്‍, ആലത്തൂര്‍ സര്‍ക്കിള്‍ ഓഫീസുകള്‍, പാലക്കാട്, ഒറ്റപ്പാലം, ചെര്‍പ്പുളശ്ശേരി, ചിറ്റൂര്‍-തത്തമംഗലം നഗരസഭകള്‍, ഗവ. വിക്‌ടോറിയ കോളെജ്, ആലത്തൂര്‍ എന്‍.എസ്.എസ്. കോളെജ്, ചെര്‍പ്പുളശ്ശേരി ഐഡിയല്‍ കോളെജ്, തത്തമംഗലം ഭാരത് മാതാ കോളെജ്, ആലത്തൂര്‍ പോലീസ് എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ഡെപ്യൂട്ടി കമ്മിഷണര്‍ കെ. ജയപാലന്‍, വിമുക്തി ജില്ലാ മാനേജര്‍ ഡി. മധു, സി.ഐമാരായ പി.കെ. സതീഷ്, ശ്രീജേഷ്, അരുണ്‍, സുരേഷ്, എക്‌സൈസ് ജീവനക്കാര്‍, വിദ്യാര്‍ത്ഥികള്‍, പൊതുജനങ്ങള്‍ പങ്കെടുത്തു. ചെര്‍പ്പുളശ്ശേരി നഗരസഭ ചെയര്‍മാന്‍ രാമചന്ദ്രന്‍, ചിറ്റൂര്‍-തത്തമംഗലം നഗരസഭ ചെയര്‍പേഴ്‌സണ്‍ കവിത, ഒറ്റപ്പാലം നഗരസഭ ചെയര്‍പേഴ്‌സണ്‍ ജാനകി ദേവി എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ പരിപാടി ഉദ്ഘാടനം ചെയ്തു.
