വളർത്തുമൃഗങ്ങൾക്ക് കൊടിയത്തൂരിൽ പ്രത്യേക വാക്സിനേഷൻ ക്യാമ്പ്. പേവിഷബാധ പ്രതിരോധത്തിന്റെ ഭാഗമായി ഗ്രാമപഞ്ചായത്ത് മൃഗസംരക്ഷണ വകുപ്പിന്റെ റാബീസ് ഫ്രീ കേരള വാക്സിനേഷൻ കാമ്പെയ്നിൽ ഉൾപ്പെടുത്തി പന്നിക്കോട് വെറ്ററിനറി ഡിസ്പെൻസറി മുഖേനയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. സെപ്റ്റംബർ 15, 16, 17 തീയതികളിലാണ് ക്യാമ്പ് നടക്കുക.

ഉദ്ഘാടനം 15 ന് രാവിലെ 10.30 ന് പഞ്ചായത്ത് പ്രസിഡന്റ് ഷംലൂലത്ത് നിർവ്വഹിക്കും. ഈ അവസരം പൂർണ്ണമായി പ്രയോജനപ്പെടുത്തി വളർത്തു നായ്ക്കളെ പ്രതിരോധ കുത്തിവയ്പ്പിന് വിധേയമാക്കി പഞ്ചായത്തിൽ നിന്നും ലൈസൻസ് കൈപ്പറ്റേണ്ടതാണ്. നിലവിൽ കുത്തിവെപ്പ് എടുത്ത് ഒരു വർഷം കഴിയാത്തവയും, മൂന്ന് മാസം തികയാത്ത പൂച്ച, നായ എന്നിവയെ ക്യാമ്പിൽ കുത്തിവെപ്പിന് കൊണ്ടു വരേണ്ടതില്ലെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. പ്രതിരോധ കുത്തിവെപ്പിന് 30 രൂപ ചാർജ് ഈടാക്കുന്നതാണ്.