കോട്ടയം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്റർ സെപ്റ്റംബർ 19ന് രാവിലെ 10 മുതൽ രണ്ടു വരെ പാലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്ട്രേഷൻ കാമ്പയിൻ നടത്തുന്നു.

സ്വകാര്യ മേഖലയിൽ തൊഴിൽ അന്വേഷിക്കുന്ന 18നും 35 നുമിടയിൽ പ്രായമുള്ള കുറഞ്ഞത് പ്ലസ്ടു/ ഐ.ടി.ഐ/ഐ. ടി. സി. തത്തുല്യ വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് കാമ്പയിനിൽ പങ്കെടുക്കാം. താത്പര്യമുള്ളവർ പേര്, വിദ്യാഭ്യാസ യോഗ്യത, സ്ഥലം, വയസ് എന്നീ വിവരങ്ങൾ 9961760233 എന്ന വാട്സ്അപ്പ് നമ്പറിൽ നൽകണം. വിശദവിവരത്തിന് ഫോൺ: 0481 2563451/2565452