കോട്ടയം ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ ജില്ലയിലെ അഞ്ചു വയസു മുതൽ 18 വയസുവരെയുള്ള ഭിന്നശേഷിക്കാരടക്കമുള്ള കുട്ടികൾക്കായി ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 17ന് ചങ്ങനാശേരി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ രാവിലെ ഒമ്പതു മുതലാണ് മത്സരം. ഇന്ത്യൻ കൗൺസിൽ ഫോർ ചൈൽഡ് വെൽഫെയർ സംഘടിപ്പിക്കുന്ന ദേശീയ ചിത്രരചന മത്സരത്തിന്റെ ഭാഗമായി 5-9, 10-16 പ്രായപരിധിയുള്ള കുട്ടികൾക്കും 5-10, 11-18 പ്രായപരിധിയിലുള്ള ഭിന്നശേഷിക്കാരായ കുട്ടികൾക്കായി നാലുവിഭാഗങ്ങളിലായാണ് മത്സരം. വരയ്ക്കാനുള്ള പേപ്പർ സമിതി നൽകും. നിറങ്ങളടക്കമുള്ളവ മത്സരാർഥികൾ കൊണ്ടുവരണം. ക്രയോൺ, വാട്ടർ കളർ, ഓയിൽ കളർ എന്നിവ ഉപയോഗിക്കാം. രണ്ടു മണിക്കൂറാണ് മത്സരസമയം. ഭിന്നശേഷി കുട്ടികൾ മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകണം. പ്രായപരിധി തെളിയിക്കാൻ ജനന സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് /സ്‌കൂൾ അധികാരികൾ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റിന്റെ പകർപ്പ് എന്നിവ ഹാജരാക്കണം. വിശദവിവരത്തിന് ഫോൺ: 9447355195, 9447546932.