കേരള ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ്സ് തൊഴിലാളി ക്ഷേമനിധി ബോർഡിൽ കോട്ടയം ജില്ലാ എക്സിക്യൂട്ടീവ് ഓഫീസറുടെ കാര്യാലയത്തിൽ ക്ലർക്ക് കം കമ്പ്വൂട്ടർ ഓപ്പറേറ്റർ തസ്തികയിൽ അന്യത്ര സേവനത്തിന് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു, കമ്പ്വൂട്ടർ പരിജ്ഞാനവുമാണ് യോഗ്യത. സർക്കാർ, അർദ്ധ സർക്കാർ, പൊതുമേഖല സ്ഥാപനങ്ങളിൽ നിന്നുള്ള ജീവനക്കാർക്ക് അപേക്ഷിക്കാം. ശമ്പളം 25600- 60700. വിലാസം: ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെ കാര്യാലയം, രശ്മി, റ്റി.സി.82/1937, കോൺവെന്റ് റോഡ്, വഞ്ചിയൂർ പി.ഒ, തിരുവനന്തപുരം 695035. അവസാന തീയതി സെപ്റ്റംബർ 30. കൂടുതൽ വിവരങ്ങൾക്ക്; 0471-2572758/2572189.