കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന കിർത്താഡ്സ് വകുപ്പിൽ കേന്ദ്ര സർക്കാരിന്റെ ധനസഹായത്തോടെ നടത്തുന്ന ‘കാണിക്കർ സമുദായത്തിന്റെ പാരമ്പര്യ കലാരൂപങ്ങളുടെ ഡോക്യുമെന്റെഷൻ’ പദ്ധതിയിൽ താത്കാലിക കരാർ അടിസ്ഥാനത്തിൽ പ്രൊജക്റ്റ് അസിസ്റ്റന്റിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും അംഗീകൃത സർവ്വകലാശാലയിൽ നിന്നും ആന്ത്രോപോളജി അല്ലെങ്കിൽ സോഷ്യോളജി വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം ആണ് യോഗ്യത.
ഒരു ഒഴിവാണുള്ളത്. ആറ് മാസമാണ് പദ്ധതിയുടെ കാലാവധി. പ്രതിമാസം 30,000 രൂപ വരുമാനം. 36 വയസ്സിൽ താഴയുള്ളവർക്കു മാത്രമാണ് അപേക്ഷിക്കേണ്ടത് . പിന്നോക്കവിഭാഗക്കാർക്കു നിയമാനുസൃത ഇളവ് ലഭിക്കും. സെപ്തംബര് 20 വൈകുന്നേരം അഞ്ചു മണിക്ക് മുൻപായി കിർത്താഡ്സ്. kerala.gov.in എന്ന വെബ്സൈറ്റിലെ ഗൂഗിൾ ഫോം മുഖേന അപേക്ഷ സമർപ്പിക്കണം.