എ.ബി.സി.ഡി ക്യാമ്പയിന്റെ ഭാഗമായി ജില്ലയിലെ എല്ലാ അക്ഷയ കേന്ദ്രങ്ങളിലും ഗോത്ര സൗഹൃദ കൗണ്ടറുകള്‍ ഒരുക്കി ഐ.ടി വകുപ്പ്. വിവിധ കാരണങ്ങളാല്‍ എ.ബി.സി.ഡി ക്യാമ്പുകളില്‍ എത്തിച്ചേരാന്‍ കഴിയാത്തവര്‍ക്ക് ഗോത്ര സൗഹൃദ കൗണ്ടറുകളിലൂടെ സേവനം ലഭ്യമാക്കും. റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഇലക്ഷന്‍ ഐ.ഡി കാര്‍ഡ്, ജനന സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ സേവനങ്ങളാണ് ലഭിക്കുക. പട്ടിക വര്‍ഗക്കാര്‍ക്ക് ആധികാരിക രേഖകള്‍ ലഭ്യമാക്കി ഡിജിറ്റല്‍ ലോക്കറില്‍ സൂക്ഷിക്കാന്‍ അവസരമൊരുക്കുന്നതിനാണ് എ.ബി.സി.ഡി ക്യാമ്പിലൂടെ ലക്ഷ്യമാക്കുന്നത്.
