ഭിന്നശേഷിക്കാരുടെ ക്ഷേമവും വിവിധ പദ്ധതികളും പ്രവര്‍ത്തനങ്ങളും നടപ്പിലാക്കി വരുന്ന സര്‍ക്കാര്‍/ സാര്‍ക്കാരിതര വിഭാഗങ്ങള്‍ക്കും കലാ കായിക സംസ്‌കാരിക മേഖലകളില്‍ കഴിവ് തെളിയിച്ച ഭിന്നശേഷിക്കാര്‍ക്കും സംസ്ഥാന തല ഭിന്നശേഷി അവാര്‍ഡിന് അപേഷിക്കാം. ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട മികച്ച ജീവനക്കാരന്‍ (ഗവ/പബ്ലിക്), ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട മികച്ച ജീവനക്കാരന്‍ (പ്രൈവറ്റ് സെക്ടര്‍), സ്വകാര്യ മേഖലയില്‍ ഏറ്റവും കൂടുതല്‍ ഭിന്നശേഷിക്കാര്‍ക്ക് തൊഴില്‍ ലഭ്യമാക്കിയ തൊഴില്‍ദായകര്‍, ഭിന്നശേഷി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മികച്ച എന്‍.ജി.ഒ സ്ഥാപനങ്ങള്‍, മികച്ച മാതൃക വ്യക്തി (ഭിന്നശേഷി വിഭാഗം), മികച്ച സര്‍ഗാത്മക കഴിവുളള കുട്ടി (ഭിന്നശേഷി വിഭാഗം), മികച്ച കായിക താരം (ഭിന്നശേഷി വിഭാഗം), ദേശീയ അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരായിട്ടുളളവര്‍ ഭിന്നശേഷി മേഖലയില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ച ജില്ലാ പഞ്ചായത്ത്, ജില്ലാ ഭരണകൂടം, കോര്‍പ്പറേഷന്‍, നഗരസഭ, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമ പഞ്ചായത്ത്, എന്‍.ജി.ഒകള്‍ നടത്തിവരുന്ന ഭിന്നശേഷി മേഖലയിലെ മികച്ച പുനരധിവാസ കേന്ദ്രം, സാമൂഹ്യ നീതി വകുപ്പിലെ മികച്ച ഭിന്നശേഷി ക്ഷേമ സ്ഥാപനം, ഭിന്നശേഷി സൗഹൃദ സ്ഥാപനം (സര്‍ക്കാര്‍/സ്വകാര്യ/പൊതുമേഖല), സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളുടെ മികച്ച ഭിന്നശേഷി സൗഹൃദ വെബ്‌സൈറ്റ്, ഭിന്നശേഷി സൗഹൃദ റിക്രിയേഷന്‍ സെന്ററുകള്‍ (സ്‌കൂള്‍ ഓഫീസ്/തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍/ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മുതലായവ), ഭിന്നശേഷിക്കാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താന്‍ സഹായകമാകുന്ന പുതിയ പദ്ധതികള്‍/ഗവേഷണങ്ങള്‍, സംരംഭങ്ങള്‍ എന്നീ വിഭാഗങ്ങളില്‍ ഉള്ളവര്‍ക്ക് അപേക്ഷിക്കാം.
അപേക്ഷകള്‍ രണ്ടെണ്ണം വീതം രേഖകള്‍ സഹിതം പാലക്കാട് ജില്ലാ സാമൂഹ്യനീതി ഓഫീസ്, സിവില്‍ സ്‌റ്റേഷന്‍ എന്ന വിലാസത്തില്‍ സെപ്റ്റംബര്‍ 26 നകം നല്‍കണം. ഭിന്നശേഷി മേഖലയില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ച ജില്ലാ പഞ്ചായത്ത്, മികച്ച പ്രകടനം കാഴ്ച്ചവെച്ച ജില്ലാ ഭരണകൂടം, മികച്ച പ്രകടനം കാഴ്ച്ചവെച്ച കോര്‍പ്പറേഷന്‍, സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളുടെ മികച്ച ഭിന്നശേഷി സൗഹൃദ വെബ്‌സൈറ്റ്, ഭിന്നശേഷിക്കാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താന്‍ സഹായകമാകുന്ന പുതിയ പദ്ധതികള്‍/ ഗവേഷണങ്ങള്‍ / സംരംഭങ്ങള്‍ എന്നി വിഭാഗങ്ങളിലെ നോമിനേഷന്‍ നേരിട്ട് സാമൂഹ്യ നീതി ഡയറക്ടറേറ്റ്, വികാസ് ഭവന്‍, തിരുവനന്തപുരം എന്ന വിലാസത്തില്‍ ഒക്‌ടോബര്‍ 10 നകം അയക്കണം. ഫോണ്‍: 0491 2505791.