ജില്ലയിലെ മണ്ഡലങ്ങള്‍, റസിഡന്‍സ് അസോസിയേഷനുകള്‍, അപ്പാര്‍ട്ട്മെന്റുകള്‍ എന്നിവ കേന്ദ്രീകരിച്ച് അധാര്‍ വോട്ടര്‍പട്ടികയുമായി ലിങ്ക് ചെയ്യുന്നതിനുള്ള ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു. ഒരു മണ്ഡലത്തില്‍ ദിവസം അഞ്ച് ക്യാമ്പ് വീതം ഉണ്ടാകും. വോട്ടര്‍മാര്‍ക്കും, പുതുതായി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നവര്‍ക്കും റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികളെയോ ബൂത്ത് ലെവല്‍ ഓഫീസര്‍മാരെയോ ബന്ധപ്പട്ട് ഈ സേവനം പ്രയോജനപ്പെടുത്താം.  വോട്ടര്‍ ഐഡി കാര്‍ഡ് നമ്പരും ആധാര്‍ നമ്പരും ഉപയോഗിച്ച് ലളിതമായി ആധാര്‍ ലിങ്ക് ചെയ്യാന്‍ സാധിക്കും. കാട്ടാക്കട താലൂക്കില്‍ വിജഞാന്‍ കോളേജിലും, വര്‍ക്കല താലൂക്കില്‍ ഇടവ വില്ലേജിലും ക്യാമ്പുകള്‍ സംഘടിപ്പിച്ചു.