അപേക്ഷ ക്ഷണിച്ചു
തരിയോട് ഗ്രാമ പഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതിയിലെ വിവിധ പദ്ധതികള്‍ക്കായുള്ള ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോമുകള്‍ പഞ്ചായത്തില്‍ ലഭ്യമാണ്. അവസാന തീയതി സെപ്റ്റംബര്‍ 22.
അപേക്ഷ ക്ഷണിച്ചു
ഐ.ഇ.സി ബോര്‍ഡുകള്‍ ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണകാര്യാലയങ്ങളില്‍ സ്ഥാപിക്കുന്നതിന് സൗകര്യപ്രദമായ രീതിയില്‍ എ.സി.പി ബോര്‍ഡില്‍ പ്രിന്റ് ചെയ്ത് നല്‍കുന്നതിന് തയ്യാറുള്ള വ്യക്തികള്‍/സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. സെപ്റ്റംബര്‍ 26 പകല്‍ 1 വരെ അപേക്ഷ ജില്ലാ പ്രൊബേഷന്‍ ഓഫീസില്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ കല്‍പ്പറ്റ സിവില്‍ സ്റ്റേഷനിലെ ജില്ലാ പ്രൊബേഷന്‍ ഓഫീസില്‍ ലഭിക്കും. ഫോണ്‍: 04936 207157.
അപേക്ഷ ക്ഷണിച്ചു
ജില്ലയില്‍ കൊതുകുജന്യരോഗ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന്റെ ഭാഗമായി വിവരങ്ങള്‍ ശേഖരിക്കുന്നതിനും, എഴുതി സൂക്ഷിക്കുന്നതിനുമായി ആവശ്യമുള്ള വെക്ടര്‍ സര്‍വ്വേ ഫോം, ലാബ് രജിസ്റ്ററുകള്‍, മലേറിയ കേസ് റിപ്പേര്‍ട്ടിംഗ് ഫോര്‍മാറ്റ്, മൈഗ്രേന്റ് രജിസ്റ്റര്‍ എന്നിവ ലഭ്യമാക്കുന്നതിനായി ക്വട്ടേഷന്‍ ക്ഷണിച്ചു. സെപ്റ്റംബര്‍ 26 ന് രാവിലെ 11 വരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍: 04935 240390.