പനമരം സെന്റ് ജൂഡ് പാരിഷ് ഹാളില്‍ മൂന്ന് ദിവസങ്ങളിലായി നടന്ന എ.ബി.സി.ഡി ക്യാമ്പിൽ 7692 പേർക്ക് ആധികാരിക രേഖകൾ ലഭിച്ചു.
1029 ആധാര്‍ കാര്‍ഡുകള്‍, 520 റേഷന്‍ കാര്‍ഡുകള്‍, 689 ഇലക്ഷന്‍ ഐഡി കാര്‍ഡുകള്‍, 590 ജനന സര്‍ട്ടിഫിക്കറ്റ് സേവനങ്ങൾ, 358 ബാങ്ക് അക്കൗണ്ട്, 56 ആരോഗ്യ ഇന്‍ഷുറന്‍സ് അനുബന്ധ സേവനങ്ങള്‍, 1200 ഇലക്ഷന്‍ ആധാര്‍ കാര്‍ഡ് ലിങ്കിംഗ്, 894 ഡിജിലോക്കര്‍,
2356 വില്ലേജ് അനുബന്ധ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയാണ് നല്‍കിയത്.
പട്ടികവര്‍ഗ്ഗക്കാര്‍ക്കായി രേഖകള്‍ ലഭ്യമാക്കുന്ന പ്രത്യേക ക്യാമ്പില്‍ മൂന്ന് ദിവസങ്ങളിലായി 22 അക്ഷയ കൗണ്ടറുകളും പൊതുവിതരണ വകുപ്പ്, റവന്യു വകുപ്പ്, ആരോഗ്യ വകുപ്പ്, ആരോഗ്യ ഇൻഷൂറൻസ്, പഞ്ചായത്ത്, ബാങ്ക്, ട്രൈബൽ വകുപ്പ് എന്നിവരുടെ കൗണ്ടറുകളും പ്രവർത്തിച്ചിരുന്നു.
ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ഐ ടി വകുപ്പ്, അക്ഷയ, തദ്ദേശ സ്വയംഭരണ വകുപ്പ്, പട്ടികവര്‍ഗ വകുപ്പ്, എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും ബാങ്കുകളുടേയും സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. പനമരം ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ സഹായത്തോടെ മാനന്തവാടി സബ് കളക്ടർ ആർ. ശ്രീലക്ഷ്മിയുടെ നേതൃത്വത്തില്‍ ജില്ലാ ഭരണകൂടമാണ് ക്യാമ്പ് ഏകോപിപ്പിച്ചത്.