പേ വിഷബാധ മുക്ത കേരളം പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തില്‍ വളര്‍ത്തുമൃഗങ്ങള്‍ക്ക് പ്രതിരോധ കുത്തിവെപ്പ് ക്യാമ്പ് സംഘടിപ്പിച്ചു. സപ്തംബര്‍ 10 മുതല്‍ 15 വരെ ചങ്ങരം വള്ളി, കൊഴുക്കല്ലൂര്‍, വിളയാട്ടൂര്‍, മഞ്ഞകുളം, കീഴ്പ്പയ്യൂര്‍ എന്നീ സ്ഥലങ്ങളില്‍ നടത്തിയ പ്രത്യേക ക്യാമ്പുകളില്‍ 120 വളര്‍ത്തുമൃഗങ്ങള്‍ക്ക് പേ വിഷബാധ പ്രതിരോധ കുത്തിവെപ്പ് നല്‍കി.

കുത്തിവെപ്പ് ചെയ്തവര്‍ക്ക് റാബീസ് ഫ്രീ കേരള വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി. ലൈസന്‍സ് നിര്‍ബന്ധമാക്കാനും നിര്‍ദ്ദേശം നല്‍കി. സീനിയര്‍ വെറ്റിനറി സര്‍ജന്‍ ഡോ. ഇ.കെ പ്രീതയും ജീവനക്കാരും നേതൃത്വം നല്‍കി.