മുള്ളന്‍കൊല്ലി പഞ്ചായത്തിലെ ഹരിതമിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിംഗ് സിസ്റ്റം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.കെ വിജയന്‍ അധ്യക്ഷത വഹിച്ചു. മോണിറ്ററിംഗ് സിസ്റ്റം യാഥാര്‍ത്യമായതോടെ പഞ്ചായത്തില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ അധിഷ്ഠിത മാലിന്യശേഖരണത്തിന് തുടക്കമാകും. ഗാര്‍ഹിക പ്ലാസ്റ്റിക്ക് മാലിന്യ ശേഖരണം കെല്‍ട്രോണ്‍ സാങ്കേതിക സഹായത്തോടെയാണ് സ്മാര്‍ട്ടാക്കി മാറ്റുന്നത്. പദ്ധതിയുടെ ഭാഗമായി ഹരിതകര്‍മ്മ സേനാംഗങ്ങള്‍ക്ക് മേഖലയില്‍ പരിശീലനവും നല്‍കി. ചടങ്ങില്‍ ജനപ്രതിനിധികള്‍, ഹരിത കേരളം മിഷന്‍ ഉദ്യോഗസ്ഥര്‍, ഗ്രാമ പഞ്ചായത്ത് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു
