ജൈവ വൈവിധ്യ കോണ്‍ഗ്രസ്സ്: കുട്ടികള്‍ക്ക് മത്സരം

സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ് കുട്ടികളുടെ 15 ാമത് ജൈവ വൈവിധ്യ കോണ്‍ഗ്രസ്സിന്റെ ഭാഗമായി കുട്ടികള്‍ക്ക് മത്സരം സംഘടിപ്പിക്കുന്നു. പ്രൊജക്ട് അവതരണം, ഉപന്യാസം, പെയിന്റിങ്, പെന്‍സില്‍ ഡ്രോയിങ്, ഫോട്ടോഗ്രാഫി ഇനങ്ങളിലാണ് മത്സരം. പൂരിപ്പിച്ച അപേക്ഷ അതാത് ജില്ലാ കോര്‍ഡിനേറ്ററുടെ ഇ-മെയില്‍ വിലാസത്തിലേക്ക് നവംബര്‍ 10 നു മുന്‍പായി അയക്കണം. വിവരങ്ങള്‍ക്ക് 0471 2724740 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. www.keralabiodiversity.org സന്ദര്‍ശിക്കുക. ഇ മെയില്‍- kkddcksbb@gmail.com.

എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന തൊഴിലവസരം

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ സെപ്റ്റംബര്‍ 17 ന് രാവിലെ 10 മണിക്ക് ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ ഒഴിവുളള വിവിധ തസ്തികയിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. ടീച്ചര്‍ – ബയോളജി, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ഇംഗ്ലീഷ്, ഫിസിക്‌സ്, ടീച്ചിങ്ങ് അസിസ്റ്റന്റ് -ഇംഗ്ലീഷ്, സയന്‍സ്, സോഷ്യല്‍ സയന്‍സ് (യോഗ്യത ബിരുദാനന്ത ബിരുദം), ടെലി കൗണ്‍സിലര്‍, സോഷ്യല്‍ മീഡിയ കണ്‍സെപ്റ്റ് ഡവലപ്പര്‍, ബിസിനസ്സ് ഡവലപ്പ്‌മെന്റ് എക്‌സിക്യൂട്ടീവ്, പ്രോസസ്സിംഗ് എക്‌സിക്യൂട്ടീവ്, മാര്‍ക്കറ്റിങ്ങ് എക്‌സിക്യൂട്ടീവ്, അസിസ്റ്റന്റ് മാര്‍ക്കറ്റിങ്ങ് മാനേജര്‍, കസ്റ്റമര്‍ റിലേഷന്‍ എക്‌സിക്യൂട്ടീവ് (യോഗ്യത: ബിരുദം), ബില്ലിങ്ങ് (യോഗ്യത: ബി.കോം). ഗ്രാഫിക്‌സ് ഡിസൈനര്‍, എസ്.ഇ.ഒ അനലിസ്റ്റ് (യോഗ്യത: ബിരുദം / ഡിപ്ലോമ), ലോണ്‍ ഓഫീസര്‍, ഔട്ട്‌ഡോര്‍ മാര്‍ക്കറ്റിങ്ങ്, റിസപ്ഷനിസ്റ്റ് കം ടെലികോളര്‍, വീഡിയോ എഡിറ്റര്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംങ്ങ് എക്‌സിക്യൂട്ടീവ്  (യോഗ്യത: പ്ലസ് ടു), അക്കൗണ്ടന്റ് (യോഗ്യത: പ്ലസ്ടൂ വിത്ത് ടാലി) ഷോറൂം സെയില്‍സ് എക്‌സിക്യൂട്ടീവ്, ഫ്‌ളോര്‍ സെയില്‍സ് മാനേജര്‍, ഫീല്‍ഡ് അസിസ്റ്റന്റ് (യോഗ്യത: പത്താം തരം) തസ്തികകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സൗജന്യമായും അല്ലാത്തവര്‍ക്ക് 250 രൂപ ഒറ്റ തവണ ഫീസ് അടച്ചും കൂടിക്കാഴ്ചയ്ക്ക് പങ്കെടുക്കാം. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അഭിമുഖത്തില്‍ പങ്കെടുക്കുന്നതിനായി ബയോഡാറ്റ സഹിതം നേരിട്ട് ഹാജരാകേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്- 0495  2370176.

പഠനമുറി- അപേക്ഷ ക്ഷണിച്ചു

പട്ടികജാതി വികസന വകുപ്പിന്റെ പഠനമുറി നിര്‍മ്മാണധനസഹായ പദ്ധതി പ്രകാരം അപേക്ഷ ക്ഷണിക്കുന്നു. ഒരു ലക്ഷത്തിന് താഴെ വാര്‍ഷികവരുമാനമുള്ള കുടുംബങ്ങളിലെ 8ാം ക്ലാസ്സ് മുതല്‍ പ്ലസ് ടു വരെ പഠിക്കുന്ന എയ്ഡഡ്, ടെക്‌നിക്കല്‍, സ്‌പെഷ്യല്‍ സ്‌കൂളുകള്‍, കേന്ദ്രീയ വിദ്യാലയങ്ങളില്‍ പഠിക്കുന്ന കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ സ്ഥിരതാമസമുള്ള പട്ടികജാതി വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം. കോര്‍പ്പറേഷന്‍ വാര്‍ഡ് ലിസ്റ്റിലുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കുന്നതാണ്. അപേക്ഷ സെപ്തംബര്‍ 30 നകം കോഴിക്കോട് കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം.

അപേക്ഷ ക്ഷണിച്ചു

ജില്ലയിലെ കുടുംബവാര്‍ഷിക വരുമാനം 50,000 രൂപയില്‍ താഴെ വരുമാനമുള്ള പട്ടികജാതിയിലെ ദുര്‍ബല വിഭാഗത്തിന് 2022 -23 വര്‍ഷത്തില്‍ പഠനമുറി, ഭവനപുനരുദ്ധാരണം, ടോയ്‌ലറ്റ്, കൃഷിഭൂമി, സ്വയംതൊഴില്‍ പദ്ധതികള്‍ക്കായി അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി സെപ്റ്റംബര്‍ 30ന് വൈകുന്നേരം 5 മണിയ്ക്ക്. നിശ്ചിതമാതൃകയിലുള്ള അപേക്ഷയും അനുബന്ധ രേഖകളും അതത് ബ്ലോക്ക് / മുന്‍സിപാലിറ്റി / കോര്‍പറേഷന്‍ പട്ടികജാതി വികസന ഓഫീസുകളില്‍ സമര്‍പിക്കേണ്ടതാണ്. അപേക്ഷയുടെ മാതൃകയ്ക്കും മറ്റു വിവരങ്ങള്‍ക്കും പട്ടികജാതി വികസന ഓഫീസില്‍ ബന്ധപ്പെടാം.

 

ഗതാഗത നിയന്ത്രണം

ജില്ലയിലെ മണാശ്ശേരി മുത്താലം റോഡില്‍ മണാശ്ശേരി അങ്ങാടിയില്‍ കലുങ്ക് നിര്‍മാണ പ്രവൃത്തി ആരംഭിക്കുന്നതിനാല്‍ സെപ്തംബര്‍ 16 മുതല്‍ പ്രവൃത്തി തീരുന്നത് വരെ ഈ റോഡിലൂടെയുളള വാഹന ഗതാഗതം ഭാഗികമായി നിയന്ത്രിച്ചു.