ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അസാപ് കേരള കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനർമാരെ പാർട്ട് ടൈം അടിസ്ഥാനത്തിൽ നിയമിക്കുന്നു. വിദ്യാർത്ഥികൾക്ക് ഇംഗ്ലീഷ് ഭാഷാ വൈദഗ്ദ്ധ്യം പ്രദാനം ചെയ്യുന്നതിനാണ് പരിശീലകരുടെ സേവനം തേടുന്നത്,
ഇംഗ്ലീഷ് ഭാഷയിലും സാഹിത്യത്തിലും ബിരുദാനന്തര ബിരുദമുള്ളവർക്കും, ബിരുദതലത്തിൽ ഇംഗ്ലീഷ് ഭാഷാ കോഴ്സ് പഠിച്ചിട്ടുള്ള ബിരുദാനന്തര ബിരുദധാരികൾക്കും, ഇംഗ്ലീഷ് ഭാഷാ വൈദഗ്ധ്യം തെളിയിക്കുന്നതിനുള്ള ഇന്റർനാഷണൽ സർട്ടിഫിക്കേഷനോടുകൂടിയ ഏതെങ്കിലും വിഷയത്തിൽ ബിരുദധാരികൾ/ബിരുദാനന്തര ബിരുദധാരികൾ (BEC B1 അല്ലെങ്കിൽ തത്തുല്യം) എന്നിവർക്കും അപേക്ഷിക്കാം. ബന്ധപ്പെട്ട മേഖലയിൽ അധ്യാപനത്തിലോ പരിശീലനത്തിലോ മൂന്നോ അതിലധികമോ വർഷത്തെ പരിചയമുള്ള ഉദ്യോഗാർത്ഥികൾക്ക് മുൻഗണന.
ഷോർട്ട്ലിസ്റ്റ് ചെയ്ത ഉദ്യോഗാർഥികളെ ഇംഗ്ലീഷ് ഭാഷാ വിദഗ്ധർ അടങ്ങുന്ന പാനലിന് മുമ്പായി ഓൺലൈൻ/ ഓഫ്ലൈൻ അഭിമുഖത്തിന് വിളിക്കും. ഇന്റർവ്യൂ വിജയിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഓഫ്ലൈൻ ട്രെയിനിംഗ് ഓഫ് ട്രെയിനർ (ToT) പരിശീലനം നൽകും.
തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് അസാപ് കേരളയുടെ കമ്മ്യൂണിറ്റി ഇംഗ്ലീഷ് ട്രെയിനർ കോഴ്സുകൾ മണിക്കൂറിന് 900 രൂപ നിരക്കിൽ പരിശീലനം നൽകാൻ അവസരം ലഭിക്കും. അപേക്ഷിക്കുന്നവർ ഓഫ്ലൈൻ ബാച്ചുകൾക്ക് പരിശീലനം നൽകാൻ തയ്യാറായിരിക്കണം. അസാപിന്റെ കമ്മ്യൂണിറ്റി ഇംഗ്ലീഷ് ട്രെയിനർ പരിശീലകരായി ഇതിനകം എംപാനൽ ചെയ്തിട്ടുള്ളവർ അപേക്ഷിക്കേണ്ടതില്ല.
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ www.asapkerala.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. അപേക്ഷാ ഫീസ് 500/- രൂപ. അപേക്ഷിക്കാനുള്ള അവസാന തീയതി: സെപ്റ്റംബർ 26, 2022. കൂടുതൽ വിവരങ്ങൾക്ക് +919495999709/9495999790.