സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഇത്തവണത്തെ ഓണം ബമ്പർ ഒന്നാം സമ്മാ നമായ 25 കോടി രൂപ. T J 750605 നമ്പറിന്.തിരുവനന്തപുരം ജില്ലയിൽ വിറ്റ ടിക്കറ്റിനാണ്  ബമ്പറടിച്ചത്. രണ്ടാം സമ്മാനമായ 5 കോടി രൂപ T G 270912 നമ്പറിന് ലഭിച്ചു.കോട്ടയം ജില്ലയിൽ വിറ്റ ടിക്കറ്റാണിത്. ഒരു കോടി രൂപ വീതമുള്ള 10 മൂന്നാം സമ്മാനങ്ങൾക്ക്  T A 292922                            T B 479040,TC 204579,TD 545669, T E 115479, TG 571986,TH 562506, T J 384189,TK 395507,                       T L 555868നമ്പറുകൾ അർഹമായി.അവസാന 5 അക്കത്തിനുള്ള ഒരു ല ക്ഷം രൂപയ്ക്ക് അർഹമായത് 41917 എന്ന നമ്പറാണ്.ഉച്ചയ്ക്ക് രണ്ടു മണിക്ക് തിരുവനന്തപുരം ഗോർഖി ഭവനിൽ  ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ നറുക്കെടുപ്പ് ഉദ്ഘാടനം ചെയ്തു . ഒന്നാം സമ്മാനത്തിനുള്ള നറുക്കെടുപ്പും അദ്ദേഹം നിർവഹിച്ചു.കേരള ഭാഗ്യക്കുറിയുടെ പൂജ ബമ്പർ ടിക്കറ്റ്  ഗതാഗത വകുപ്പുമന്ത്രി അഡ്വ.ആന്റണി രാജുവിന് നൽകി മന്ത്രി പ്രകാശനം ചെയ്തു . വി കെ പ്രശാന്ത് എം എൽ ഏ, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ.സുരേഷ്‌കുമാർ, ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ എബ്രഹാം റെൻ തുടങ്ങിയവർ പങ്കെടുത്തു.