എം.ടി വാസുദേവന്‍ നായരെ സ്പീക്കര്‍ എ.എ

അതുല്യ സാഹിത്യകാരന്‍ എം.ടി വാസുദേവന്‍ നായരെ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ നടക്കാവിലെ വസതിയില്‍ സന്ദര്‍ശിച്ചു. നിയമസഭാ ലൈബ്രറി ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായാണ് സ്പീക്കര്‍ ജില്ലയിലെത്തിയത്. ആഘോഷ പരിപാടികളെ കുറിച്ചും നിയമസഭാ ലൈബ്രറിയെ കുറിച്ചും വിവരങ്ങള്‍ പങ്കുവച്ച സ്പീക്കര്‍ എം.ടിയെ പൊന്നാടയണിയിച്ച് ആദരിച്ചു. എം.ടിയുടെ കുടുംബാംഗങ്ങളെ കാണുകയും സുഖവിവരങ്ങള്‍ ആരായുകയും ചെയ്ത ശേഷമാണ് സ്പീക്കര്‍ മടങ്ങിയത്.

ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, ചീഫ് വിപ്പ് ഡോ.എന്‍ ജയരാജ്, ലൈബ്രറി ഉപദേശക സമിതി ചെയര്‍മാന്‍ തോമസ് കെ. തോമസ് എം.എല്‍.എ, എം.എല്‍.എമാരായ തോട്ടത്തില്‍ രവീന്ദ്രന്‍, ഡോ.എം.കെ മുനീര്‍, നിയമസഭാ സെക്രട്ടറി എ.എം ബഷീര്‍, സ്‌പെഷ്യല്‍ സെക്രട്ടറി കവിത ഉണ്ണിത്താന്‍, നിയമസഭാ ലൈബ്രറി ചീഫ് ലൈബ്രേറിയന്‍ എ.എസ് ലൈല, മുന്‍ എം.എല്‍.എ പുരുഷന്‍ കടലുണ്ടി, മറ്റു ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ സന്ദര്‍ശനത്തില്‍ സ്പീക്കറുടെ ഒപ്പമുണ്ടായിരുന്നു.