ചെയിന് സര്വെ കോഴ്‌സ് (ലോവര്) പരിശീലനത്തിനായി അപേക്ഷ ക്ഷണിച്ചു. ഒക്‌ടോബര് ആദ്യവാരം തുടങ്ങുന്ന ബാച്ചിലേക്കും തുടര്ന്നുളള ബാച്ചുകളിലേക്കും എസ്.എസ്.എല്.സി പാസായ ഉദ്യോഗാര്ത്ഥികളില് നിന്നും നിലവിലുളള ഒഴിവിലേക്ക് അഡ്മിഷന് അപേക്ഷിക്കാം. കുന്ദമംഗലം മിനി സിവില് സ്റ്റേഷനില് മൂന്നാം നിലയില് പ്രവര്ത്തിക്കുന്ന ഗവ. ചെയിന് സര്വ്വെ സ്‌കൂള് ഓഫീസിലും കോഴിക്കോട് സിവില് സ്റ്റേഷനില് ബി ബ്ലോക്കില് മൂന്നാം നിലയിലെ സര്വ്വെ റെയ്ഞ്ച് അസിസ്റ്റന്റ് ഡയറക്ടര് ഓഫീസിലും നേരിട്ട് അപേക്ഷകള് സ്വീകരിക്കും. കൂടുതല് വിവരങ്ങള്ക്ക് 0495 2371554.
അസിസ്റ്റന്റ് ഗ്രേഡ് 1 – അപേക്ഷ ക്ഷണിച്ചു
കോഴിക്കോട് സെന്റര് ഫോര് വാട്ടര് റിസോഴ്‌സസ് ഡെവലപ്പ്‌മെന്റിന്റെ എവിക്ടീസിന് സംവരണം ചെയ്ത അസിസ്റ്റന്റ് ഗ്രേഡ് 1 തസ്തികയില് രണ്ട് താത്കാലിക ഒഴിവുകളിലേക്കായി അപേക്ഷ ക്ഷണിച്ചു. യോഗ്യത: അംഗീകൃത സര്വകാലാശാല ബിരുദം, ബിരുദാനന്തര കമ്പ്യൂട്ടര് ഡിപ്ലോമ.സി.ഡബ്ല്യു.ആര്.ഡി.എം സ്ഥാപിക്കുന്നതിനു വേണ്ടി കുടിയൊഴിപ്പിക്കപ്പെട്ടവരും 27/07/83 ലെ ജി.ഒ (ആര്.ടി) നം.899/83 എല്.ബി.ആര് സര്ക്കാര് ഉത്തരവു പ്രകാരം അര്ഹരായവരുമായ ഉദ്യോഗാര്ത്ഥികള് ഇത് സംബന്ധിച്ച് റവന്യൂ അധികാരിയില് നിന്നുള്ള സാക്ഷ്യപത്രവും പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല് സര്ട്ടിഫിക്കറ്റുകളും സഹിതം സെപ്തംബര് 26നകം കോഴിക്കോട് സിവില് സ്റ്റേഷനില് പ്രവര്ത്തിക്കുന്ന റീജ്യണല് പ്രൊഫഷണല് ആന്റ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില് ഹാജരാകണം.