വണ് ടൈം വെരിഫിക്കേഷന്
ജില്ലയില് വിവിധ വകുപ്പുകളില് ലോവര് ഡിവിഷന് ക്ലാര്ക്(കാറ്റഗറി നമ്പര് 207/2019),208/2019 തസ്തികയിലേക്ക് 2022 മെയ് 25ന് പ്രസിദ്ധീകരിച്ച സാധ്യതാ പട്ടികകളില് ഉള്പ്പെട്ട ഒ.ടി.വി പൂര്ത്തീയാക്കാത്ത ഉദ്യോഗാര്ത്ഥികള്ക്കായി വണ് ടൈം വെരിഫിക്കേഷന് നടത്തുന്നു. 2022 ജൂണ് 20,21,22,23,24,25,27 തീയതികളിലായി കോഴിക്കോട് സിവില് സ്റ്റേഷനിലുളള ജില്ലാ പി.എസ്. സി ഓഫീസില് വച്ചാണ് വണ് ടൈം വെരിഫിക്കേഷന് നടത്തുന്നത്. ഉദ്യോഗാര്ത്ഥികള് സര്ട്ടിഫിക്കറ്റുകളര് കളര് സ്‌കാന് ചെയ്ത് പ്രൊഫൈലില് അപ് ലോഡ് ചെയ്യേണ്ടതും വെരിഫിക്കേഷന് ദിവസം ഐഡി പ്രൂഫ്, അസ്സല് സര്ട്ടിഫിക്കറ്റുകള് എന്നിവ സഹിതം പി.എസ് സിയുടെ ജില്ലാ ഓഫീസിലോ തൊട്ടടുത്ത ജില്ലാ പി.എസ്.സി ഓഫീസുകളിലോ നേരിട്ട് ഹാജരാകണം.
ക്വട്ടേഷന് ക്ഷണിച്ചു
ബേപ്പൂര് തുറമുഖത്തെ കാന്റീന് ഒരു വര്ഷത്തേക്കുളള നടത്തിപ്പിനായി പ്രതിമാസ ലൈസന്സ് ഫീസടിസ്ഥാനത്തില് നല്കുന്നതിന് മത്സര സ്വഭാവമുളള ക്വട്ടേഷനുകള് ക്ഷണിച്ചു. ക്വട്ടേഷനുകള് സെപ്തംബര് 26ന് ഉച്ചക്ക് 12 മണി വരെ ബേപ്പൂരിലെ ഓഫീസില് സ്വീകരിക്കു. മെയില്– pokozhikode.port@kerala.gov.in.
മുട്ടക്കോഴി വളര്ത്തലില് പരിശീലനം
മലമ്പുഴ സര്ക്കാര് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില് മുട്ടക്കോഴി വളര്ത്തല് എന്ന വിഷയത്തില് സെപ്തംബര് 23ന് രാവിലെ 10 മുതല് 4 മണി വരെ പരിശീലനം ഉണ്ടായിരിക്കും. ഫോണ്– 04912815454, 9188522713.