ശ്രീ അവിട്ടം തിരുനാൾ ആശുപത്രിയിലെ ആശുപത്രി വികസന സമിതിക്ക് കീഴിൽ പൊതു-സ്വകാര്യ സഹകരണ അടിസ്ഥാനത്തിൽ സി.ടി സ്‌കാൻ, എം.ആർ.ഐ, അൾട്രാ സൗണ്ട്, മാമോഗ്രാം യൂണിറ്റ് എന്നിവ സ്ഥാപിക്കുന്നതിന് പ്രൊപ്പോസലുകൾ ക്ഷണിച്ചു. താത്പര്യമുള്ള വ്യക്തികൾ സെപ്റ്റംബർ 28ന് രണ്ട് മണിക്ക് മുമ്പ് ആശുപത്രി വികസന സമിതി ഓഫീസിൽ നിശ്ചിത മാതൃകയിൽ താൽപര്യപത്രം സമർപ്പിക്കണം. അന്ന് മൂന്ന് മണിക്ക് ക്വട്ടേഷൻ തുറക്കും. കൂടുതൽ വിവരങ്ങൾ ആശുപത്രി ഓഫീസിൽ നിന്ന് ലഭിക്കും.