2021 ലെ കേരള പൊതുജനാരോഗ്യ ബിൽ സംബന്ധിച്ച സെലക്ട് കമ്മിറ്റി സെപ്റ്റംബർ 24ന് രാവിലെ 10.30ന് കോട്ടയം ജില്ലാ കളക്ടറേറ്റ് കോൺഫറൻസ് ഹാളിലും സെപ്റ്റംബർ 29ന് രാവിലെ 10.30ന് എറണാകുളം ജില്ലാ കളക്ടറേറ്റ് കോൺഫറൻസ് ഹാളിലും യോഗം ചേരുന്നു. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ, പൊതുജനങ്ങൾ, ജനപ്രതിനിധികൾ, വിവിധ സംഘടനാ പ്രതിനിധികൾ എന്നിവരിൽ നിന്നും ബില്ലിലെ വ്യവസ്ഥകളിൻമേലുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും യോഗം സ്വീകരിക്കും. ബില്ലിലെ വ്യവസ്ഥകൾ സംബന്ധിച്ച ചോദ്യാവലിയും നിയമസഭാ വെബ്‌സൈറ്റിൽ (www.niyamasabha.org-Home page) ലഭ്യമാണ്. കൂടാതെ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും രേഖാമൂലമോ ഇ-മെയിലായോ നിയമസഭാ സെക്രട്ടറിക്ക് അയച്ചു കൊടുക്കാവുന്നതുമാണ്. ഇ-മെയിൽ: legislation@niyamasabha.nic.in.