അന്താരാഷ്ട്ര കടലോര ശുചീകരണ ദിനത്തിന്റെ ഭാഗമായി ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ എൻഎസ്എസ് യൂണിറ്റ്, വിവിധ ഗവൺമെന്റ് ഏജൻസികൾ എന്നിവയുമായി സഹകരിച്ച് മതിലകം ഗ്രാമപഞ്ചായത്തിൽ കടൽത്തീരം ശുചീകരണവും കടൽത്തീര നടത്തവും സംഘടിപ്പിച്ചു.
ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. ജില്ലയിലെ വിവിധ കോളേജുകളിൽ നിന്നായി 350 എൻഎസ്എസ് യൂണിറ്റ് അംഗങ്ങളാണ് കടലോര ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായത്. മൂന്ന് വിഭാഗങ്ങളായി തിരിഞ്ഞാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്. ശുചീകരണത്തിന് ശേഷം ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ തരംതിരിച്ച് പഞ്ചായത്തിലെ ഹരിത കർമ്മ സേനയക്ക് കൈമാറി. എംഇഎസ് അസ്മാബി കോളേജ് വെമ്പല്ലൂർ ആയിരുന്നു എൻഎസ്എസ് യൂണിറ്റ് അംഗങ്ങളുടെ ഏകോപന ചുമതല നിർവഹിച്ചത്.