അന്തരിച്ച കുതിരവട്ടം ഗവ. മാനസികാരോഗ്യ കേന്ദ്രം മുൻ സൂപ്രണ്ട് ഡോ.എൻ വിജയന്റെ വീട്ടിൽ തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ സന്ദർശനം നടത്തി. ഡോ.എൻ വിജയന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തിയ മന്ത്രി കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേർന്നു.

രാജ്യത്തെ മുതിർന്ന മാനസികാരോഗ്യ വിദഗ്ദ്ധരിൽ ഒരാളായ ഡോ.എൻ വിജയൻ ഗവ.മെഡിക്കൽ കോളേജ് മാനസികാരോഗ്യ വിഭാഗം മേധാവിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്