അപേക്ഷ ക്ഷണിച്ചു

പൂതാടി ഗ്രാമപഞ്ചായത്ത് പരിധിയില്‍ തെരുവ് നായകളെ പിടിക്കുന്നതിനായി സന്നദ്ധ സംഘടനകള്‍/സ്ഥാപനങ്ങള്‍/വ്യക്തികള്‍ എന്നിവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവര്‍   ബയോഡാറ്റ സഹിതം  അപേക്ഷകള്‍ സപ്തംബര്‍ 27 പകല്‍ 3 നകം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ലഭ്യമാക്കണം.ഫോണ്‍ 04936 211522.

ക്യാഷ് അവാര്‍ഡ്: അപേക്ഷ ക്ഷണിച്ചു

കേരള ഷോപ്പ് ആന്റ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ്സ് തൊഴിലാളി  ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കളില്‍  എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയവര്‍ക്ക്   ക്യാഷ് അവാര്‍ഡ് നല്‍കുന്നു. അപേക്ഷകര്‍ അംഗത്വ രജിസ്ട്രേഷന്റെ കോപ്പി, അംഗത്തിന്റെ ബാങ്ക് പാസ് ബുക്കിന്റെ പകര്‍പ്പ്, മാര്‍ക്ക് ലിസ്റ്റുകളുടെയും ഗ്രേഡ് ഷീറ്റുകളുടെയും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, വിദ്യാര്‍ത്ഥിയുടെ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം ഒക്ടോബര്‍ 15 നകം ജില്ലാ ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 04936 206878.

അപേക്ഷ ക്ഷണിച്ചു

വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പരിധിയില്‍ തെരുവ് നായകളെ പിടിക്കുന്നതിന് സന്നദ്ധ സംഘടനകള്‍/സ്ഥാപനങ്ങള്‍/വ്യക്തികള്‍ എന്നിവ രില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവര്‍   ബയോഡാറ്റ സഹിതമുളള അപേക്ഷ സെപ്തംബര്‍ 27 ന് പകല്‍ 3 നകം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ലഭ്യമാക്കണം.ഫോണ്‍ 04935 230325

അപേക്ഷ ക്ഷണിച്ചു

കല്‍പ്പറ്റ കെ.എം.എം.ഗവ. ഐ.ടി.ഐയില്‍ പുതിയതായി ആരംഭിച്ച വിവിധ ട്രേഡുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫുഡ് പ്രൊഡക്ഷന്‍, കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്റ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ്, പ്ലംബ്ബര്‍ എന്നീ ട്രേഡുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. പത്താം ക്ലാസ്സാണ് അടിസ്ഥാന യോഗ്യത. പ്ലംബ്ബര്‍ ട്രേഡിലേക്ക് പത്താം ക്ലാസ് തോറ്റവര്‍ക്കും അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ സെപ്റ്റംബര്‍ 26 നകം ഗവ. ഐ.ടി.ഐ യില്‍ അപേക്ഷ നേരിട്ട് സമര്‍പ്പിണം. ഫോണ്‍: 04936 205519, 9995914652.