തൊടുപുഴ ജില്ലാ ആശുപത്രിയില്‍ ദിവസ വേതന വ്യവസ്ഥയില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ വിവിധ ഒഴിവുകളിലേക്ക് നിയമിക്കുന്നതിന് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു.
തസ്തിക, ഒഴിവുകളുടെ എണ്ണം, യോഗൃത, പ്രായപരിധി, എന്നീ ക്രമത്തില്‍:
1. ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, 2, +2 /പി.ജി.ഡി.സി.എ/ഡി.സി.എ/ബി.സി.എ, 1 വര്‍ഷം കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ പ്രവൃത്തിപരിചയം ഗവ: അംഗീകൃതം (മലയാളം അഭികാമ്യം), 35 വയസ്സില്‍ താഴെ. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.
2.റേഡിയോഗ്രാഫര്‍, 2, സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നോ അംഗീകൃത സര്‍വകലാശാലകളില്‍ നിന്നോ ഡിപ്‌ളോമ ഇന്‍ റേഡിയോളജിക്കല്‍ ടെക്‌നീഷ്യന്‍ (റെഗുലര്‍ – 2 വര്‍ഷം) പാസായിരിക്കണം, പാരാമെഡിക്കല്‍ കൗണ്‍സില്‍ അംഗീകാരമുണ്ടായിരിക്കണം, 40 വയസില്‍ താഴെ, പ്രവൃത്തിപരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന.
3. ഡയാലിസിസ് ടെക്‌നീഷ്യന്‍, 1, സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നോ അംഗീകൃത സര്‍വകലാശാലകളില്‍ നിന്നോ ഡിപ്‌ളോമ ഇന്‍ ഡയാലിസിസ് ടെക്‌നിഷ്യന്‍ (റെഗുലര്‍ 2 വര്‍ഷം) പാസായിരിക്കണം, പാരാമെഡിക്കല്‍ കൗണ്‍സില്‍ അംഗീകാരമുണ്ടായിരിക്കണം, 40 വയസില്‍ താഴെ, പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന.
4. ലാബ്‌ടെക്‌നീഷ്യന്‍, 1, സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നോ അംഗീകൃത സര്‍വകലാശാലകളില്‍ നിന്നോ ലഭിച്ചിട്ടുള്ള ബി.എസ്.സി. എം.എല്‍.റ്റി/ഡി.എം.എല്‍.റ്റി ബിരുദം, പാരാമെഡിക്കല്‍ കൗണ്‍സില്‍ അംഗീകാരമുണ്ടായിരിക്കണം, 40 വയസില്‍ താഴെ, പ്രവൃത്തിപരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന.
5. നഴ്‌സിംഗ് അസിസ്റ്റന്റ്, നിലവില്‍ 1-തുടര്‍ന്നുവരുന്ന ഒഴിവുകളിലേക്കും, നഴ്‌സിംഗ് അസിസ്റ്റന്റ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്, 40 വയസില്‍ താഴെ,
6. ക്ലീനിംഗ് സ്റ്റാഫ്, 2, 10-ാം ക്ലാസ്സ്, 40 വയസില്‍ താഴെ, പ്രവൃത്തിപരിചയമുഉള്ളവര്‍ക്ക് മുന്‍ഗണന.
ഇന്റര്‍വൃൂവില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുളളവര്‍ വിലാസം, വിദ്യാഭ്യാസയോഗ്യത, പ്രവൃത്തിപരിചയം, എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍, പകര്‍പ്പ് എന്നിവ സഹിതം സെപ്റ്റംബര്‍ 27 ന് രാവിലെ 10 ന് തൊടുപുഴ ജില്ലാ ആശുപത്രിയില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍: 04862 222630