സെപ്റ്റംബർ 23ലെ ഹർത്താലിന്റെ സാഹചര്യത്തിൽ ഭാഗ്യക്കുറി ടിക്കറ്റുകൾ വിൽപ്പന നടത്തുവാൻ കഴിയാതെ ഏജന്റുമാരുടെയും വിൽപ്പനക്കാരുടെയും കൈവശം ബാക്കിനിൽക്കുവാൻ സാധ്യതയുള്ളതിനാൽ സെപ്റ്റംബർ 24നു നറുക്കെടുപ്പ് നടത്തേണ്ടിയിരുന്ന കാരുണ്യ ഭാഗ്യക്കുറിയുടെ (KR-568) നറുക്കെടുപ്പ് കേരള പേപ്പർ ലോട്ടറി (റെഗുലേഷൻ) നിയമം 2005, ഭേദഗതി നിയമം 2008 ചട്ടം 8(6)ന് വിധേയമായി സെപ്റ്റംബർ 29നു രണ്ട് മണിയിലേക്കു മാറ്റി നടത്തുന്നതിന് തീരുമാനിച്ചു.