എടവക ഗ്രാമ പഞ്ചായത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി വനിത സംരംഭകർക്കായി വർക്ക് ഷെഡ് നിർമ്മിച്ചു നൽകുന്നു. എടവക പുലിക്കാട് വാർഡിലെ കവിത കുടുംബശ്രീ അംഗങ്ങൾക്കാണ് മൂന്നര ലക്ഷം രൂപ ചെലവഴിച്ച് തൊഴിൽശാല നിർമ്മിച്ചു നൽകുന്നത്. നിർമ്മാണ പ്രവൃത്തിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എച്ച്. ബി. പ്രദീപ് മാസ്റ്റർ നിർവഹിച്ചു. വാർഡ് മെമ്പർ ഷിൽസൺ മാത്യു അദ്ധ്യക്ഷത വഹിച്ചു.
ദ്വാരക പുലിക്കാട് അംഗൺവാടിക്കു സമീപം കവിത കുടുംബശ്രീ അംഗങ്ങൾ ആരംഭിക്കുന്ന സിമന്റ് നിർമ്മിത സാമഗ്രികളുടെ ഉല്പാദനവുമായി ബന്ധപ്പെട്ടാണ് വർക്ക് ഷെഡ് നിർമ്മിച്ചു നൽകുന്നത്. സെക്രട്ടറി ഇൻ ചാർജ് വി.സി. മനോജ്, അക്രഡിറ്റഡ് എഞ്ചിനിയർ സി.എച്ച്. ഷമീൽ, ഓവർസിയർ ജോസ് പി ജോൺ, മുൻ മെമ്പർ ഫിലോമിന ജെയിംസ്, എ.ഡി.എസ് മേറ്റ് കെ. ശ്രീജ തുടങ്ങിയവർ സംസാരിച്ചു.