ലോക ടൂറിസം വാരാചരണത്തിൻ്റെ ഭാഗമായി ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കയാക്കിങ് ചലഞ്ച് (ഡബിൾസ് ) മത്സരം സെപ്റ്റംബർ 27 ന് രാവിലെ 9 ന് കർളാട് തടാകത്തിൽ നടക്കും. മത്സരത്തിൽ ഒന്നാം സ്ഥാനം നേടുന്നവർക്ക് 5000 രൂപയും രണ്ടാം സ്ഥാനക്കാർക്ക് 4000 രൂപയും മൂന്നാം സ്ഥാനം നേടുന്നവർക്ക് 3000 രൂപയും നാലാം സ്ഥാനം നേടുന്നവർക്ക് 2000 രൂപയും അഞ്ചാം സ്ഥാനം നേടുന്നവർക്ക് 1000 രൂപയും ക്യാഷ് പ്രൈസ് ലഭിക്കും. 100 മീറ്റർ കയാക്കിങ്ങ് ചലഞ്ച് മത്സരത്തിൽ പങ്കെടുക്കാൻ 200 രൂപ രജിസ്ട്രേഷൻ ഫീസ് നൽകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9544970721, 9847884242.