പട്ടികജാതി വികസന വകുപ്പിന്റെ 2022 വർഷത്തെ സംസ്ഥാനതല    ഉപദേശക സമിതി യോഗം സെപ്റ്റംബർ 29ന് രാവിലെ  10നു        തിരുവനന്തപുരം തമ്പാനൂർ ഗ്രാന്റ് ചൈത്രം ഹോട്ടലിൽ നടക്കും.   പട്ടികജാതി – പട്ടികവർഗ്ഗ പിന്നാക്കവിഭാഗ വികസന വകുപ്പ് മന്ത്രി  കെ.രാധാകൃഷ്ണൻ അദ്ധ്യക്ഷത       വഹിക്കും.  എം.പി.മാർ, എം.എൽ.എ മാർ സമുദായ        സംഘടനാ പ്രവർത്തകർ, ഗവ.സെക്രട്ടറിമാർ, വകുപ്പ് മേധാവികൾ,        എന്നിവർ പങ്കെടുക്കും.