യാത്രയെഴുത്തിന്റെ രാഷ്ട്രീയ പാഠങ്ങൾ എന്ന വിഷയത്തിൽ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, കേരള സർവകലാശാല മലയാളം വിഭാഗം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കാര്യവട്ടം കാമ്പസിൽ നടന്ന സെമിനാർ പ്രമുഖ സാഹിത്യകാരൻ ബെന്യാമിൻ ഉദ്ഘാടനം ചെയ്തു. ഡയറക്ടർ ഡോ. സത്യൻ എം അധ്യക്ഷത വഹിച്ചു. സിണ്ടിക്കേറ്റ് അംഗം ഡോ.എസ്. നസീബ്, കേരള പഠനവിഭാഗം അധ്യക്ഷൻ ഡോ.സി.ആർ. പ്രസാദ് എന്നിവർ സംസാരിച്ചു. കേരള സർവകലാശാല മലയാളവിഭാഗം അധ്യക്ഷ ഡോ. സീമ ജെറോം സ്വാഗതവും കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് അസിസ്റ്റന്റ് ഡയറക്ടർ ഡോ. പ്രിയ വർഗീസ് നന്ദിയും പറഞ്ഞു.
തുടർന്ന് ഡാർക്ക് ടൂറിസം വംശഹത്യകളുടെ യാത്രാഭൂപടങ്ങൾ എന്ന സെഷനിൽ സഞ്ചാരസാഹിത്യകാരൻ സജി മാർക്കോസ്, യാത്രാഖ്യാനങ്ങളും ലിംഗവിചാരങ്ങളും സെഷനിൽ കേരള സർവകലാശാല മനശാസ്ത്ര വിഭാഗം അസിസ്റ്റൻറ് പ്രൊഫസർ ഡോ. റ്റിസി മറിയം തോമസ് കാഴ്ചയും നോട്ടവും: യാത്രയുടെ രാഷ്ട്രീയശരിദൂരങ്ങൾ സെഷനിൽ സംസ്‌കൃത സർവകലാശാല കൊയിലാണ്ടി പഠനകേന്ദ്രം അസോസിയേറ്റ് പ്രൊഫസർ ഡോ. എം. സി. അബദുൽ നാസർ, യാത്രയിലെ പെൺകർതൃത്വങ്ങൾ എന്ന സെഷനിൽ ഡോ. കെ.പി.ഷാഹിന എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു സംസാരിച്ചു. ഡോ. കെ.കെ. ശിവദാസ്, ഡോ. എം. എ. സിദ്ദീക്ക്, ഡോ.ടി.കെ. സന്തോഷ്‌കുമാർ, ഡോ.ഷീബ എം.കുര്യൻ എന്നിവർ വിവിധ സെഷനുകളിൽ മോഡറേറ്റർമാരായി. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ആഫ്രിക്കൻ യാത്രകളുടെ സാംസ്‌കാരിക ദൂരങ്ങൾ എന്ന ഗ്രന്ഥത്തിന്റെ രചയിതാവ് ഡോ. എ. കെ. അബദുൽ ഹക്കീം സെമിനാർ ക്രോഡീകരണം നടത്തി സംസാരിച്ചു. എഡിറ്റോറിയൽ അസിസ്റ്റന്റ് എം. യു. പ്രവീൺ നന്ദിയും പറഞ്ഞു.