പാലാ നഗരസഭാ – സർക്കാർ ഹോമിയോ ആശുപത്രി, പാലിയേറ്റീവ് കെയർ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ പാലാ മരിയസദനത്തിൽ നടന്ന മെഡിക്കൽ ക്യാമ്പ് ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര ഉദ്ഘാടനം ചെയ്തു. പാലിയേറ്റീവ് കെയർ യൂണിറ്റിന്റെ പ്രതിമാസ മെഡിക്കൽ ക്യാമ്പിന്റെ ഭാഗമായി മരിയ സദനത്തിൽ നടന്ന ക്യാമ്പിൽ അമ്പതോളം അന്തേവാസികളെ പരിശോധിച്ച് മരുന്നുകൾ വിതരണം ചെയ്തു. ക്യാമ്പിന്റെ വയോജന ആരോഗ്യ സംരക്ഷണം ഹോമിയോപ്പതി, ഫിസിയോതെറാപ്പി എന്നീ വിഷയങ്ങളിൽ ഡോ. അശ്വതി ബി നായർ, നേമ സഹീൻ അലി എന്നിവർ ക്ലാസുകളെടുത്തു. ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ബൈജു കൊല്ലംപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. ഡോ. ഷാജൻ ചെറിയാൻ, ആർ.എം. ഒ ഡോ. ഹേമ ജി നായർ, ആയുഷ് മെഡിക്കൽ ഓഫീസർ ഡോ. അശ്വതി ബി നായർ, സന്തോഷ് മരിയ സദനം എന്നിവർ പങ്കെടുത്തു.