സംസ്ഥാന മൃഗസംരക്ഷണ വകുപ്പിൻ്റെ ഗോവർദ്ധനി പദ്ധതി പ്രകാരം എളവള്ളി ഗ്രാമപഞ്ചായത്തിൽ കാലിത്തീറ്റ വിതരണം ചെയ്തു. 40 കന്നുകുട്ടികളെയാണ് പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുത്തത്. ആറുമാസം പ്രായമുള്ള തെരഞ്ഞെടുത്ത കന്നുകുട്ടികൾക്ക് 18 മാസക്കാലം തുടർച്ചയായി ഒരു ചാക്ക് കാലിത്തീറ്റ 50 ശതമാനം സബ്ബ്സിഡി നിരക്കിൽ നൽകും.
കാലിത്തീറ്റ വിതരണം എളവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജിയോ ഫോക്സ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ ടി സി മോഹനൻ അധ്യക്ഷനായി. ജനപ്രതിനിധികളായ ബിന്ദു പ്രദീപ്, എൻ ബി ജയ, ഷാലി ചന്ദ്രശേഖരൻ, സുരേഷ് കരുമത്തിൽ, ഡോ. സി ബി അജിത് കുമാർ, ഡോ.മരിയ, പി എസ് സജിത്ത് എന്നിവർ പ്രസംഗിച്ചു.